തലശേരി: തലശ്ശേരിയിലെ ചേറ്റംകുന്നില്‍ വീടിന്റെ ജനല്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനല്‍ തകര്‍ത്താണ് അകത്ത് കടന്നത്. കവര്‍ച്ചാ സംഘം അലമാര കുത്തിപ്പൊളിച്ച്‌ സ്വര്‍ണം കവരുകയായിരുന്നു. തലശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 24ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *