നിലയ്ക്കലിനു സമീപം ഇലവുങ്കലിൽ പോലീസിനെ വിരട്ടി ഒറ്റയാൻ ഇറങ്ങി,ഇലവുങ്കലിൽ പൊലീസ് പരിശോധനാ കേന്ദ്രത്തിനു സമീപമാണ് കാട്ടാന ഇറങ്ങിയത്.അപ്രതീക്ഷിതമായി എത്തിയ കാട്ടാനയെ കണ്ട് പൊലീസുകാർ രക്ഷതേടി ഓടി.മോട്ടോർവാഹനവകുപ്പിന്റെ സേഫ് സോൺ ഓഫിസ് പ്രവർത്തിക്കുന്ന ഷെഡിന് എതിർവശത്തുനിന്നാണ് ഒറ്റയാൻ റോഡിലേക്ക് റോഡിലേക്ക് ഇറങ്ങിയത്. ആന വരുന്നതു കണ്ടതും വാഹനങ്ങൾ തടയാൻ നിന്ന പൊലീസുകാർ അവിടെ നിന്ന് ഓടിമാറുകയായിരുന്നു.റോഡിലേക്കു ഇറങ്ങിയ ആന നിലയ്ക്കൽ ഭാഗത്തേക്കാണ് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *