മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്. ഇന്നു പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്.  റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. സിനിമ പകുതിക്ക് വേച്ച് നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ

Leave a Reply

Your email address will not be published. Required fields are marked *