മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഒടിയൻ അമ്പത് കോടി ക്ലബ്ലില്‍. ചിത്രം ഇതുവരെയായി 60 കോടി രൂപ നേടിയതയാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാളം സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്‍തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *