വടക്കാഞ്ചേരി: മായന്നൂരിൽ ആന ഇടഞ്ഞ് പാപ്പാനെ കുത്തി.    മായന്നൂർ മുലംങ്ങാട്ട്ക്കാവിൽ അയ്യപ്പൻ വിളക്കിന് എഴുന്നള്ളിച്ച ആനയാണ്ഇടഞ്ഞത് .കുത്തേറ്റ ഒന്നാം പാപ്പാൻ പാലക്കാട് സ്വദേശി ശെൽവനെ (58) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു – നാണുഎഴുത്തശ്ശൻ ചന്ദ്രശേഖരനെന്ന ആനയാണ് ഇടഞ്ഞത്. മായന്നൂർ മൃഗാശുപത്രിക്കു സമീപം രാത്രിഎട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തിപരത്തി.ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. .കാലിൽ പരുക്കേറ്റ ശെൽവനെ  ചേലക്കര ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി,പരിഭ്രാന്തി പരത്തിയ ആനയെ രാത്രി വളരെ വൈകിയാണ്  തളക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *