തിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്.

എന്നാല്‍ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്ന് വ്യക്തമാക്കിയിരുന്നു‍. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു.വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *