ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 2019 ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണ പ്രദേശക്കാര്‍ക്കും അഞ്ചിനും രാവിലെ ആറ് മുതല്‍ രജിസ്‌ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും നടക്കും. സോള്‍ജ്യര്‍ (ജനറല്‍ ഡ്യൂട്ടി 79 ഒഴിവ്), ക്ലര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരന്‍ (2 ഒഴിവ്), ഡ്രസ്സര്‍(3 ഒഴിവ്), ഹൗസ് കീപ്പര്‍ (2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 18നും 42നും ഇടയില്‍പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എജ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്/അവിവാഹ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്‍സിസി/കംപ്യൂട്ടര്‍/സ്—പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു സെറ്റ് കോപ്പികളും 20 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകളും ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *