തൃശൂര്‍ വാടാനപ്പള്ളിയില്‍ സംഘര്‍ഷത്തിനിടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്ന് രാവിലെ വാടാനപ്പള്ളിയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. സമീപത്തെ കടകളെല്ലാം അടയ്‌ക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ പ്രകടനം കഴിഞ്ഞ് തിരികെ എത്തിയപ്പോഴും കടകള്‍ അടച്ചിരുന്നില്ല. ഇതില്‍ പ്രകോപിതരായ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇതിനിടെയാണ് മൂന്ന് പേര്‍ക്ക് കുത്തേറ്റത്. ഇവരെ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *