പാ‌ര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാ‌ര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 10 ശതമാനാണ് സംവരണം ഏര്‍പ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *