വനിതാ മതിലിനു ശേഷം തലപ്പിള്ളി താലൂക്ക് എൻ.എസ്സ്.എസ്സ് യൂണിയനിൽ അസ്വാരസ്യം

വടക്കാഞ്ചേരി: സർക്കാർ തീർത്ത വനിതാ മതിലിനു ശേഷം തലപ്പിള്ളി താലൂക്ക് എൻ.എസ്സ്.എസ്സ് യൂണിയനിൽ അസ്വാരസ്യം. എൻ .എസ്സ്.എസ്സിൻ്റെ വിലക്ക് ലംഘിച്ച് മതിലിൽ കണ്ണികളായ വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയും, നഗരസഭാ കൗൺസിലറും, എൻ .എസ്സ്.എസ്സിലെ പദവികൾ രാജിവച്ചു.എൻ .എസ്സ്.എസ്സ്.വനിതാ യൂണിയൻ പ്രസിഡൻ്റായി ദീർഘനാൾ മികച്ച പ്രകടനം നടത്തിയ ടി.എൻ.ലളിത, അംഗം: പ്രസീതാസുകുമാരൻ എന്നിവരാണ് രാജിവച്ച് ഒഴിഞ്ഞത്.എൻ .എസ്സ്.എസ്സിൻ്റെ നാമജപ ഘോഷയാത്ര കളിലും, മറ്റു പരിപാടികളിലും സജീവമായിരുന്നു രണ്ടു പേരും.പാർട്ടിയുടെ കർശന നിർദേശത്തെത്തുടർന്ന് ജനുവരി ഒന്നിന് നടന്ന വനിതാ മതിലിൽ കണ്ണികളാവുകയായിരുന്നു രണ്ടു പേരും. അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ ലളിത പങ്കെടുത്ത് സംസാരിയ്ക്കുകയും ചെയ്തിരുന്നു. രാജികൾ സ്വീകരിച്ച എൻ.എസ്സ്.എസ്സ് ‘ തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് .. അഡ്വ.ഹൃഷികേശ് രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നും, അംഗീകരിച്ചതായും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *