കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി. റിയാദില്‍ നിന്നു എത്തിയ വിമാന യാത്രക്കാരനില്‍ നിന്നാണ് 750 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. യാത്രക്കാരനായ താമരശേരി സ്വദേശി ജംഷീറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇന്നു രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയതായിരുന്നു ജംഷീര്‍. ബാഗിനുള്ളില്‍ സൂക്ഷിച്ച സ്‌കേറ്റിംഗ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. പിടികൂടിയ സ്വര്‍ണത്തിന് 25 ലക്ഷത്തോളം രൂപ വിലമതിക്കും. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം തികയുമ്പോഴേക്കും രണ്ടാം തവണയാണ് സ്വര്‍ണം പിടികൂടുന്നത്. പത്ത് ദിവസം മുമ്പ് അബുദാബിയില്‍ നിന്നെത്തിയ പിണറായി സ്വദേശിയില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *