തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുകയാണ്. ട്രെയിന്‍ തടഞ്ഞ സമരക്കാര്‍ അറസ്റ്റില്‍. ബംഗാളിലെ ഹൗറയിലാണ് സംഭവം. ഡല്‍ഹിയെയും മുംബൈയെയും ഹര്‍ത്താല്‍ അധികം ബാധിച്ചിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്.

കേരളത്തില്‍ കൊച്ചി തുറമുഖത്തും ചേളാരി ഐഒസിയിലും ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. സമരത്തിനു അനുഭാവം പ്രകടിപ്പിച്ച്‌ വിവിധ സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പണിമുടക്കിനു അനുഭാവം പ്രകടിപ്പിച്ചു തൊഴിലാളികള്‍ തിരുവനന്തപുരം നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.

കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് മേഘലയിലുള്ളവര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍, തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കുമെന്നു സംയുക്ത സമര സമിതി അറിയിച്ചു. പാല്‍, പത്രം ,ആശുപത്രി, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *