കൊയിലാണ്ടിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോബെറിഞ്ഞു. സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സി.പി.എം നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞത്.

തുടര്‍ന്ന് അഞ്ച് മണിക്ക് മുകുന്ദന്റെ വീടിന് നേരെയും ബോംബേറുണ്ടായി. വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *