ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള അപ്സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
രാജ്യത്തെ തന്നെ രാഷ്ട്രീയ കക്ഷികളില്‍ ഇത്തരമൊരു പദവി വഹിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രതിനിധിയാണ് ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകയുമായ അപ്സര റെഡ്ഡി.
തമിഴ്നാട് സ്വദേശിയാണ്. ഓസ്ട്രേലിയയിലെ മൊണാഷ്, ലണ്ടനിലെ സിറ്റി സര്‍വകലാശാലകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം. ബിബിസി, ദ ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം. പ്രൊവോക് എന്ന മുന്‍നിര ഫാഷന്‍ മാഗസിന്റെ ചീഫ് എഡിറ്ററുമായിരുന്നു.
മുന്‍പ് എഐഎഡിഎംകെ വക്താവായിരുന്ന അപ്സരയ്ക്ക് ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ വക്താവ് പദവിയും വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ അസ്വാരസ്യം ഉടലെടുത്തതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *