പയ്യോളി: കോഴിക്കോട് വടകരയില്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാരെ പയ്യോളി പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ പരാതിയാണ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്ഡിടിഎസ് എഫ്4 എന്ന ബസും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരിങ്ങല്‍ സ്വദേശിയും ഏഴുമാസം ഗര്‍ഭിണിയുമായ ദിവ്യക്കാണ് പരിക്കേറ്റത്. ദിവ്യ ബസിന്റെ പടിയില്‍നിന്ന് ഇറങ്ങിയ ഉടന്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. യുവതി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്
2018-05-02
