വടക്കാഞ്ചേരി: എങ്കക്കാട് വീരാണിമംഗലം നരസിംഹമൂർത്തി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച കാലത്ത് 8.45 ഓടുകൂടിയാണ് സംഭവം. എങ്കക്കാട് വായനശാലയ്ക്കു സമീപം കേയത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ 23 വയസ്സുള്ള ധനേഷാണ് മരണമടഞ്ഞത്. രാവിലെ കൂട്ടുകാരനുമൊത്ത് അമ്പലക്കു ള ത്തിൽ കുളിക്കാനിറങ്ങിയ ധനേഷ് ആമ്പൽ പൂക്കൾ നിൽക്കുന്നതിനടുത്തേക്ക് നീന്തി പോവുകയും, ആമ്പൽ വള്ളികൾ കുടുങ്ങിയതാകാമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തുകയും, ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ധനേഷിനെ പുറത്തെടുത്തു വെങ്കിലും, ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടക്കാഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ധനേഷ്.ഷൈലജ യാ ണ് മാതാവ്.ധന്യ ഏക സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *