ദേവികുളം: ഇടുക്കി ശാന്തൻപാറയിൽ ദുരൂഹ സാഹചര്യത്തിൽ 2 മൃതദേഹങ്ങൾ  കണ്ടെത്തി. നടപ്പാറ റിസോർട്ട് ഉടമയും കോട്ടയം സ്വദേശിയുമായ രാജേഷ്, ജീവനക്കാരൻ മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വഴിയരികിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം റിസോർട്ട് മാനേജർ ഒളിവിലാണെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *