തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

ശബരിമല: പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തിച്ചേരും. പുലര്‍ച്ചെ ളാഹ ഫോറസ്റ്റ് സത്രത്തില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് ആറു മണിയോടെയാണ് സന്നിധാനത്ത് എത്തിച്ചേരുക. ളാഹയില്‍ പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട് പ്ലാപ്പള്ളി വഴി 9 മണിയോടെ നിലയ്ക്കല്‍ എത്തിച്ചേരും. നിലയ്ക്കലില്‍ നിന്ന് 10.30 ന് പുറപ്പെട്ട് നീലിമല വഴി 5.40 ന് ശരംകുത്തിയില്‍ എത്തിച്ചേരും. അവിടെ നിന്ന് ആചാരപ്രകാരം സന്നിധാനത്തേക്ക് തിരുവാഭരണം സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *