കണ്ണൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത സമയത്ത് എകെജി സ്മാരകം നിർമ്മിക്കാൻ പത്ത് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍,എകെജി സ്മാരകത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പത്തുകോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മക്രേരി വില്ലേജില്‍ അഞ്ചരക്കണ്ടിപുഴക്ക് സമീപത്തായി മൂന്ന് ഏക്കര്‍ ഇരുപത്തിയൊന്ന് സെന്‍റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനാണ് പണം അനുവദിച്ചിട്ടുള്ളത്.എകെജിയുടെ പേരിൽ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഉണ്ടായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് സ്ഥലം വാങ്ങാൻ സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി വിവിധ പാർട്ടികൾ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *