അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ സ്വദേശി മനേഷ് മോഹനന്‍, ബന്ധുവും പാമ്പാടുംപാറ നെല്ലിപ്പാറഭാഗത്ത് രാജേഷിന്റെ ഭാര്യയുമായ സൗമ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സൗമ്യയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

രാവിലെ അഞ്ചുരുളിയിലെത്തിയ സഞ്ചാരികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉണ്ട്. മനേഷിന്റെ ഓട്ടോയിലാണ് ഇരുവരും അഞ്ചുരുളിയിലെത്തിയത്. മൂന്ന് ദിവസമായി അഞ്ചുരുളിയിലെ വാഹന പാര്‍ക്കിങ്ങ് സ്ഥലത്ത് ഓട്ടോ കിടന്നിരുന്നു. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *