ഷ്യയ്ക്ക് സമീപം കരിങ്കടലിൽ രണ്ട് കപ്പലുകൾക്ക് തീ പിടിച്ച് ആറു ഇന്ത്യക്കാർ മരിച്ചു.ആറു ഇന്ത്യക്കാരെ കാണാതായി.കപ്പലിൽ ഉണ്ടായിരുന്ന ഒരു മലയാളി രക്ഷപെട്ടതായാണ് വിവരം.അപകടത്തിൽ 11 പേർ മരിച്ചതായാണ്  റിപ്പോർട്ടുകൾ.മലയാളിയായ അശോക് നായർ ഉൾപ്പെടെ നാലു ഇന്ത്യക്കാരാണ് രക്ഷപ്പെട്ടവരുടെ പട്ടികയിൽ ഉള്ളത്.ഒരു കപ്പലില്‍ നിന്നും മറ്റേ കപ്പലിലേയ്ക്ക് പ്രകൃതി വാതകം നിറയ്ക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പലിലെ ജീവനക്കാര്‍ കൂടുതല്‍ പേരും ഇന്ത്യ, തുര്‍ക്കി ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കിലാണ് അപകടമുണ്ടായത്.ഒരു കപ്പലില്‍ 17 ജീവനക്കാരാണുള്ളത്. ഇതില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. മാസ്‌ട്രോ എന്ന് പേരുള്ള മറ്റേ കപ്പലില്‍ 15 ജീവനക്കാരാണുള്ളത് ഇതില്‍ ഏഴു പേര്‍ ഇന്ത്യക്കാരാണ്.ആദ്യം തീപിടിച്ച കപ്പലില്‍ നിന്നും തീ അടുത്ത കപ്പലിലേയ്ക്ക് പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *