തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. മുഖത്ത് ചാണകവെള്ളം ഒഴിച്ച് മര്‍ദിച്ചു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ അറിയിച്ചു.
നേരത്തെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റ് വൻ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംവിധായകന്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനകള്‍ നടത്തിയിരുന്നു.
2019-01-25
