തിരൂരങ്ങാടി (മലപ്പുറം) : ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കുമെന്നും സമസ്ത ആരുടേയും വാലാട്ടിയല്ലെന്നും ആഞ്ഞടിച്ച്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭരണകര്‍ത്താക്കള്‍ ബോധമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അവരെ താഴെയിറക്കാന്‍ സമസ്തയ്ക്ക് കഴിയും. പല രാഷ്ട്രീയപാര്‍ട്ടികളുമായും സമസ്തയ്ക്ക് കൂട്ടുകെട്ടുകളുണ്ടാകും. ആവശ്യങ്ങള്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ പലരുമായും ബന്ധപ്പെടും. കോണ്‍ഗ്രസെന്നോ ലീഗെന്നോ വ്യത്യാസമില്ല. നമുക്കു വേണ്ടി ശബ്ദിക്കുന്നവരെയാണ് ആവശ്യം.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അതിനായി വിനിയോഗിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെമ്മാട്ട് എസ്‌കെഎസ്‌എസ്‌എഫ് മനുഷ്യജാലിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *