ന്യൂഡല്‍ഹി: മഴയെ തുടര്‍ന്ന് പല തവണ കളി തടസപ്പെട്ട മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് വിജയം. 12 ഓവറില്‍ 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സ്‌കോര്‍; ഡല്‍ഹി 17.1 ഓവറില്‍ 196/6. രാജസ്ഥാന്‍ 12 ഓവറില്‍ 146/5.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ പൃത്വി ഷായുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോലെത്തിയത്. 25 പന്ത് നേരിട്ട പൃത്വി ഷാ 47 റണ്‍സ് നേടിയാണ് മടങ്ങിയത്. 29 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ഋഷഭ് മടങ്ങിയത്.

ചുരുങ്ങിയ പന്തില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഷോര്‍ട്ടും ബട്ട്‌ലറും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു.

Leave a Reply

Your email address will not be published. Required fields are marked *