പ്രളയം മനുഷ്യനിർമ്മിതമെന്നു  ഇ.ശ്രീധരൻ: ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ഡോ.ഇ.ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രളയത്തിന്റെ കാരണം അന്വേഷിക്കണമെന്നും ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉൾപെടുത്തിയിരിക്കുന്നത്.

പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചതായി അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു.കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ.ശ്രീധരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *