തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ജാഥകള്‍ക്ക് കർശന നിയന്ത്രണം. ഒരാഴ്ച മുൻപ് അനുതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ജാഥകളും പ്രകടനങ്ങളും കാരണം ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾ കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് . ഇത് തടയുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നും കമ്മീഷണർ അറിയിച്ചു .രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്നും കമ്മീഷണര്‍ പറഞ്ഞു. ഒരു ആഴ്ച മുൻപ് അനുമതി വാങ്ങിയ ജാഥകള്‍ മാത്രമേ നടത്താന്‍ അനുവദിക്കൂ. ഇതുമാത്രമല്ല, ജാഥയുടെ പേരില്‍ റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോകാൻ അനുവാദമുള്ളൂ എന്നും പൊലീസ് ഉറപ്പാക്കും.

പ്രകടനങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താന്‍ പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *