കരുനാഗപ്പള്ളിയിൽ പുഷ്പ-ഫല-കാർഷിക മേള തുടങ്ങി. കരുനാഗപ്പള്ളി ലാലാജി ജങ്‌ഷനുസമീപം എച്ച്. ആൻഡ് ജെ. മാൾ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.കേരളം, പുണെ, ബെംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വൈവിധ്യങ്ങളായ പൂക്കളും ചെടികളും പ്രദർശനത്തിലുണ്ട്. കശ്മീരി റോസും പുണെയുടെ മിനിയേച്വർ റോസും ബെംഗളൂരുവിന്റെ മെറിഗോൾഡും മേളയുടെ ആകർഷകങ്ങളാണ്. തീം പവിലിയനും ഒരുക്കിയിട്ടുണ്ട്.ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഒൻപതുവരെയും ബാക്കിയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതലുമാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *