ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഐ.എം വിജയന്‍. മത്സരിക്കാനുള്ള സാധ്യതകള്‍ അദ്ദേഹം നിരാകരിച്ചു.സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. എന്നാൽ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *