പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് ചുമത്തിയ  ഇമാം ഒളിവിലെന്ന് പോലീസ്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ്.
ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റ്‌പേട്ടയിലും പ്രതി പോകാന്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.അതേസമയം, അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. കീഴടങ്ങണമെന്ന് അല്‍ ഖാസിമിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 14 വയസ് മാത്രം പ്രായമായ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *