കണ്ണൂർ ; പരോളിലിറങ്ങിയ ടി പി കേസ് പ്രതി കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും റാഷിദെന്ന യുവാവ് ഗൾഫിലേക്കയച്ചിരുന്നു. എന്നാൽ തിരികെയെത്തിയ യുവാവിന്റെ കൈയിൽ നിന്ന് യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടു. സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മർദ്ദിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി.

ഇതേത്തുടർന്ന് യുവാവിന്റെ മാതാവ് നൽകിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.കൊടിസുനി പരോളിൽ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പോലീസ് പറയുന്നു. കേസിൽ സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി പിടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *