എറണാകുളം പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗക്കാർ പ്രധാന കവാടത്തിൽ തടഞ്ഞു. സ്ഥലത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കോടതി വിധി പുറത്തുവന്നതിനെ തുടർന്നാണ് യാക്കോബായ വിഭാഗം പ്രാർത്ഥനായജ്ഞം ആരംഭിച്ചത്. തുടർന്ന് ഇന്ന് രാവിലെ പള്ളിയിൽ പ്രാർത്ഥനക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ ഇവര്‍ തടയുകയായിരുന്നു. നിലവിൽ രാവിലെ 6 മുതൽ 8.45 വരെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തി വരുന്നതാണ്. എന്നാലിപ്പോൾ ആരാധന നടത്താന്‍ പോലും യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് ഓർത്തഡോക്സ് വിഭാഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *