ദിലീപ്, ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന് യു സെര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 21ന് തിയേറ്ററുകളിലെത്തും. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായെത്തുന്ന സിനിമയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായെത്തുന്നത്. വിക്കുള്ള അഭിഭാഷകന്‍റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നത്.

ഒരു മുഴുനീള കോമഡി ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറില്‍ വ്യക്തമാവുന്നു. അജു വര്‍ഗീസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങലും പ്രധാന വേഷത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *