കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് വീണ മൃതദേഹം ഏറ്റുവാങ്ങി.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. വസന്തകുമാര്‍ പഠിച്ച വയനാട് ലക്കിടിയിലെ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം.
