പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൃപേഷിനെയും ശരത് ലാലിനെയും സംസ്കരിച്ച സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് ഉമ്മന്‍ ചാണ്ടി ഇരുവരുടെയും വീടുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *