പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. എന്‍.ഐ.എ ഇന്നുതന്നെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചേക്കും. ആക്രമണം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍ തുടരുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് ഇന്നലെ വൈകീട്ടോടെയാണ് എന്‍.ഐ.എ ആസ്ഥാനത്ത് ലഭിച്ചത്. പുല്‍വാമ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ 10 അംഗ എന്‍.ഐ.എ സംഘം ജമ്മുകശ്മീരില്‍ എത്തിയിരുന്നു. ഫോറന്‍സിക് വിഭാഗമടക്കം സര്‍വ്വം സജ്ജമായാണ് എന്‍.ഐ.എ സംഘം എത്തിയിരുന്നത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *