പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റര്‍ മലപ്പുറം ഗവ.കോളേജിൽ പതിച്ചതിന്റെ പേരിൽ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു, ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ് ,രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി പാണ്ടിക്കാട് പന്തല്ലൂര്‍ സ്വദേശി മുഹമ്മദ് റിന്‍ഷാദുമാണ് അറസ്റ്റിലായത്.ഇവരോടൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.തീവ്ര ഇടത് ആശയങ്ങള്‍ അടങ്ങുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങളും കുറിപ്പുകളും റിന്‍ഷാദിന്റെ ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പൊലീസ് കണ്ടെത്തി.തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. കോളേജ് പ്രിന്‍സിപ്പളിന്റെ പരാതിയിൽ പോലീസ് കാര്യങ്ങൾ അനേഷിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.
2019-02-22
