കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യൂവരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി മണപ്പുറം ഫൗണ്ടേഷന്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വി.പി. നന്ദകുമാര്‍ പ്രഖ്യാപിച്ചു.
മണപ്പുറം ഹെഡ് ഓഫീസില്‍ വെച്ച് ആദരസൂചകമായി നടത്തിയ  അനുശോചന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ. യുമായ വി.പി. നന്ദകുമാര്‍ ധീരജവാډാരുടെ ജീവത്യാഗത്തിന് മുന്നില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു.
വലപ്പാട് സി.ഐ ടി.കെ. ഷൈജു  മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ. പവേല്‍ പോടാര്‍, എ.ജി.എം. സുഭാഷ് രവി, സി.എഫ്.ഒ. ഫിഡല്‍ രാജ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ. സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി.ആര്‍.ഒ. കെ.എം. അഷറഫ്, എന്നിവരോടൊപ്പം മണപ്പുറം ഗ്രൂപ്പിലെ ജീവനക്കാരും, സാമൂഹിക പ്രവര്‍ത്തകരും, നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *