‘ എന്തൊക്കെ നുണ പ്രചാരണങ്ങൾ ഉയർത്തിയാലും റഫേൽ വിമാനങ്ങൾ ഇന്ത്യയുടെ ആകാശത്തിൽ പറക്കും ‘ ; മോദി

ന്യൂഡൽഹി : രാജ്യത്തെ കോൺഗ്രസ് സർക്കാരുകൾ പ്രതിരോധ സേനയെ ഉപയോഗിച്ചത് ലാഭമുണ്ടാക്കാനും,അഴിമതി നടത്താനും വേണ്ടി മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ബൊഫേഴ്സ് മുതൽ ഹെലികോപ്റ്റർ കരാർ വരെ എല്ലാ അഴിമതിയും കൈ ചൂണ്ടുന്നത് ഒരു കുടുംബത്തിലേക്കാണ്.റഫേൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക് വരാതിരിക്കാനാണ് ചിലർ ഇപ്പോൾ നുണപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.എന്തൊക്കെ പ്രചാരണങ്ങൾ ഉയർത്തിയാലും റഫേൽ വിമാനങ്ങൾ ഇന്ത്യയുടെ ആകാശത്ത് പറക്കും.ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുൻ സൈനികരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009 ൽ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സുരക്ഷാ സേനകൾ ആവശ്യപ്പെട്ടത്. എന്നാൽ 2009 മുതൽ 2014 വരെ ഇതിനായുള്ള നടപടികളൊന്നും സ്വീകരിച്ചില്ല.എൻഡിഎ സർക്കാർ 2,30,000 ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളാണു സൈന്യത്തിനായി വാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *