പെരിയ ഇരട്ടക്കൊലപാതകത്തിൽ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് കാസര്‍കോഡ് നടക്കും. യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് നാളെ നിരാഹാര സമരവും തുടങ്ങുന്നുണ്ട്.

പെരിയ കേസിൽ പൊലീസ് അന്വേഷണം നിലച്ചെന്നും കേസ് അട്ടിമറിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് നിരാഹാര സമരം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *