റോം: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. രണ്ടുപാദങ്ങളിലുമായി 76 എന്ന ലീഡിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 52 ന് വിജയിച്ചിരുന്നു. ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ മെയ് 26 ന് നടക്കുന്ന ഫൈനലില്‍ സ്പാനിഷ് വമ്പന്മാരായാ റയല്‍ മാഡ്രിഡാണ് ലിവര്‍പൂളിന് എതിരാളികളികളായെത്തുന്നത്.

ആദ്യ പകുതിയില്‍ 12 എന്ന സ്‌കോറിന് ലീഡെടുത്ത ശേഷമാണ് ലിവര്‍പൂളിന്റെ തോല്‍വി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാനെയിലൂടെ ലിവല്‍പൂളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 25ാം മിനിറ്റില്‍ വിജ്‌നെല്‍ഡം ലിവര്‍പൂളിനെ 21 ന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ജെക്കോയിലൂടെ റോമ സമനില പിടിച്ചു. 86ാം മിനിറ്റില്‍ നൈഗോളാനിലൂടെ റോമ ലീഡ് നേടി. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ റോമ നാലാം ഗോളും നേടി. ഇരുപാദങ്ങളിലുമായി ഒരു ഗോളിന്റെ വ്യത്യാസത്തില്‍ ലിവല്‍പൂള്‍ വിജയംകണ്ടു.

Leave a Reply

Your email address will not be published. Required fields are marked *