പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ നിന്ന് മകനെ രക്ഷിച്ച അമ്മയ്ക്ക് ദാരുണാന്ത്യം.തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്‍റെ ഭാര്യ രേവതിയാണ് മരിച്ചത്. ചെന്നൈയിൽ ബന്ധുവിന്‍റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും ധനുഷും തിരുട്ടാനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

ഭര്‍ത്താവായ ലക്ഷ്മണന്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്താണ് മകൻ ധനുഷുമായി രേവതി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ചു കടക്കാന്‍ പാളത്തിലേക്ക് ഇറങ്ങിയത്.അഹമ്മദാബാദ് എക്സ്പ്രസ് അതേ ട്രാക്കിലൂടെ വരുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ഇരുവരും ട്രാക്കിലേക്ക് ഇറങ്ങിയതോടെ ട്രെയിന്‍ വരുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ഉറക്കെ വിളിച്ചറിയിച്ചു.കാര്യം മനസിലായ രേവതി ഉടന്‍ മകനെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. എന്നാല്‍, പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ രേവതിക്ക് സാധിക്കാതായതോടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *