യുഎഇയിൽ നിന്ന് പാകിസ്ഥാനിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ദുബായ്: യുഎഇയിൽ നിന്ന് പാകിസ്ഥാനിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി. പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ കാരണം. വിമാനങ്ങൾ എപ്പോഴാണ് പുനഃരാരംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാനിലേക്ക് പോകാനായി യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ നിരവധിപ്പേരാണ് വിമാനങ്ങൾ റദ്ദാക്കിയത് മൂലം കുടുങ്ങിയത്.

പാകിസ്ഥാനിലേ സ്ഥിതിഗതികൾ നിരീക്ഷിച്ച്‌ വരികയാണെന്നും സാഹചര്യങ്ങളുടെ പുരോഗതിക്ക് അനുസരിച്ച്‌ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ പുതിയ തീരുമാനങ്ങളെടുക്കുകയും ചെയ്യുകയുള്ളുവെന്ന് യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *