ബംഗളൂരു: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഹായകമാകുമെന്ന് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമാകും കാര്യങ്ങളെന്നും കര്‍ണാടകയിലും ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വിജയസാധ്യത വർധിക്കുകയാണെന്നു യെദിയൂരപ്പ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ബിജെപി 28 സീറ്റുകളില്‍ 22 സീറ്റിലും വിജയിക്കും വ്യോമാക്രമണം ജനങ്ങളെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ സഹായകമാകമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
2019-02-28
