അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അതിർത്തിയിലേക്ക്. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിർമ്മലാ സീതാരാമൻ നാളെ കശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പ്രതിരോധമന്ത്രി അതിർത്തിയേക്ക് പോകുന്നത്.
