കോഴിക്കോട് ; ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി ഹൈന്ദവം അയ്യപ്പഭക്തസംഗമം ഇന്ന് നടക്കും. സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് സന്ന്യാസ ആശ്രമങ്ങള്‍, സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കും. കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമികളുടെ അനുഗ്രഹ സന്ദേശത്തോടെയാണ് ഭക്തസംഗമം ആരംഭിക്കുക.

ശബരിമലയിലെ ആചാരനടത്തിപ്പുകാരായ ഉള്ളാടന്‍, മലയരയന്‍, മലമ്പണ്ടാരം, വേലന്‍, നായര്‍, പന്തളം രാജകൊട്ടാര പ്രതിനിധി തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരും ക്ഷേത്രാവകാശങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നവരും ഒരേ വേദിയില്‍ സംഗമിക്കും.

Leave a Reply

Your email address will not be published. Required fields are marked *