ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, റഹീം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മുതലക്കുളത്ത് നടന്ന പൗരാവലിയുടെ സ്വീകരണം.കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷണന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാന്റ് മുഫ്ത്തിയെ കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, റഹീം ഖാന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ ആദരിച്ചു. എം.ജി.എസ് നാരായണന്‍, ബിഷപ്പ് റവ. ഡോ. തോമസ് പനക്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *