ആര്‍.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. ആര്‍.എം.പിയുമായി ചര്‍‌ച്ചക്ക് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ഒരു സ്വകാര്യ ചാനലിൽ പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ആര്‍‌.എം.പിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആര്‍.എം.പി യു.ഡി.എഫിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍.എം.പി വരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുല്ലപ്പള്ളിയുടെ ക്ഷണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയും ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയത്തിനെതിരേയും നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് ആര്‍.എം.പി. ഇതിന് അനുസരിച്ച് അടവുനയം പാര്‍ട്ടി കൈകൊള്ളുമെന്നും വേണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *