തനിച്ചു താമസിച്ച റിട്ട. അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് നിഗമനം.പാഞ്ഞാൾ പഞ്ചായത്തിലെ ആലിൻചുവട് പരേതനായ ശ്രീധരന്റെ ഭാര്യ വെള്ളറോട്ടിൽ വീട്ടിൽ ശോഭനയാണ് (62) മരിച്ചത്.
കട്ടിലിനു താഴെ കിടക്കയിൽ കാലുകൾ ഉയർത്തി മലർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ പിടിവലിനടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. മൂക്കിൽനിന്നും നെറ്റിയിൽനിന്നും രക്തം ദേഹത്തേക്ക് ഒഴുകിയ നിലയിലുമായിരുന്നു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയുണ്ട്,വ്യാഴാഴ്‌ച വൈകീട്ട് സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ ഇവരെ കണ്ടെത്തുന്നത്.വർഷങ്ങൾക്കു മുൻപാണ് ഇവരുടെ ഭർത്താവ് ശ്രീധരൻ മരിച്ചത്. ഇരുപതുവർഷത്തിലധികമായി പാഞ്ഞാളിൽത്തന്നെയാണ് ഇവരുടെ താമസം.എ.സി.പി. മുരളീധരൻ, എസ്.ഐ. സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *