ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിന് പരിക്ക്

 ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിന് പരിക്ക്. സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ട്. ഇത്പ്രകാരം അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് നടത്താനിരുന്ന ഡീ-ബ്രീഫിങ് മാറ്റിവെച്ചു. അഭിനന്ദിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മെച്ചപ്പെട്ടതിന് ശേഷമാകും ഡീ -ബ്രീഫിങ്. അതിനിടെ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ കടുത്ത മാനസിക പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *