ഊട്ടിയിൽ പുഷ്പമേള മേയ് 17 മുതൽ 21 വരെ നടക്കും. ഹോൾട്ടി കൾച്ചർ വിഭാഗത്തിന്റെ ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഡയറക്ടർ ഡോ. എൻ. സുബയ്യൻ, ജോ. ഡയറക്ടർ ശിവ സുബ്രഹ്മണ്യൻ, നീലഗിരി ജില്ലാ കളക്ടർ ഇന്നസെന്റ് ദിവ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഊട്ടി സസ്യോദ്യാനത്തിൽ നടക്കുന്ന മേളയിൽ ലേകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായി എത്തും. 25, 26 തീയതികളിൽ കൂനൂർ സിംസ് പാർക്കിൽ പഴങ്ങളുടെ മേളയും നടക്കും. ഉദ്യാനത്തിൽ പ്രദർശിപ്പിക്കാനുള്ള പൂക്കൾക്കായി 15,000 ചട്ടികളിൽ ചെടികൾ വളർത്തുന്നു. വിദേശങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത അപൂർവയിനം ചെടികളും ഇവയിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *